Thursday, July 23, 2026
Kerala News

വര്‍ഗീയ ചര്‍ച്ചകള്‍ നാടിന് ദോഷം; മന്ത്രി വി. ശിവന്‍കുട്ടി

വര്‍ഗീയ ചര്‍ച്ചകള്‍ നാടിന് ദോഷം;  മന്ത്രി വി. ശിവന്‍കുട്ടി



ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയിലൂടെയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ നാടിന് അപകടമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. മാറാട് വിഷയം വീണ്ടും ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിനല്ലെന്നും, വര്‍ഗീയ കലാപങ്ങളെ അടിസ്ഥാനമാക്കി താല്‍ക്കാലിക രാഷ്ട്രീയ മുതലെടുപ്പ് നേടാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അത് വോട്ടായി മാറുമെന്ന് കരുതരുത്, എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിടവേളയ്ക്കുശേഷം സിപിഐഎം മുതിര്‍ന്ന നേതാവ് എ.കെ. ബാലനാണ് മാറാട് കലാപം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്. കലോത്സവ വേദികളുടെ പേരില്‍ നിന്ന് താമര ചിഹ്നം ഒഴിവാക്കിയതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ആയതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി തന്നെ മാറ്റം വരുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രശാന്ത് ഓഫീസ് മാറ്റിയത് മാന്യതയ്ക്കുവേണ്ടിയാണെന്നും മന്ത്രി വിശദീകരിച്ചു.



Related News

Comments

No comments yet. Be the first to comment!

Leave a Comment