Thursday, July 23, 2026
Kerala News

കൊല്ലത്ത് യുവാക്കള്‍ക്ക് അവസരം; മുകേഷിനെ ഒഴിവാക്കും

കൊല്ലത്ത് യുവാക്കള്‍ക്ക് അവസരം; മുകേഷിനെ ഒഴിവാക്കും


അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി കൊല്ലത്ത് പുതിയ മുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ സിപിഐഎം നീക്കം. കുണ്ടറയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.ആര്‍. അരുണ്‍ ബാബുവിനെ മത്സരിപ്പിക്കാനുള്ള സാധ്യത ശക്തമാണ്. നിലവിലെ എം.എല്‍.എ എം. മുകേഷിന് സീറ്റ് ലഭിക്കില്ലെന്ന സൂചനയും പുറത്തുവന്നു. 

കൊല്ലം മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എസ്.ആര്‍. രാഹുല്‍, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈന്‍ ദേവ് എന്നിവരുടെ പേരുകളും പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി. വിഷ്ണുനാഥ് മത്സരിക്കുന്ന കുണ്ടറ മണ്ഡലം സിപിഐഎം ഏറെ പ്രാധാന്യത്തോടെ കാണുന്ന മണ്ഡലമാണ്. മണ്ഡലം തിരിച്ച് പിടിക്കല്‍ പാര്‍ട്ടിക്കായി അഭിമാന പോരാട്ടമായി കണക്കാക്കപ്പെടുന്നത്. ഇതിന് എസ്.ആര്‍. അരുണ്‍ ബാബുവിന് കഴിവുണ്ടെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. കുണ്ടറയില്‍ എസ്.എല്‍. സജി ലാലിന്റെയും പേര് ചര്‍ച്ചയിലാണ്.

എം.മുകേഷിന് പകരം ആരെന്ന വിഷയത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നുവെന്നാണ് സൂചന. കൊല്ലം മണ്ഡലത്തില്‍ അഡ്വ. എസ്.ആര്‍. രാഹുലിനാണ് പ്രാഥമിക പരിഗണന. അതേ സമയം മുതിര്‍ന്ന നിലയിലും തൊഴിലാളി സംഘടനകളില്‍ സ്വാധീനമുള്ള കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹനെയും പരിഗണിക്കുന്നുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപനും സാധ്യത പട്ടികയില്‍ ഉള്‍പ്പെടുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment