Thursday, July 23, 2026
Kerala News

കേരളത്തില്‍ സൈബര്‍ തട്ടിപ്പ് രൂക്ഷം; ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടം 4 കോടി രൂപ

കേരളത്തില്‍ സൈബര്‍ തട്ടിപ്പ് രൂക്ഷം; ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടം 4 കോടി രൂപ



കേരളത്തില്‍ സൈബര്‍ തട്ടിപ്പുകളുടെ വലയം കൂടുതല്‍ രൂക്ഷമാകുന്നു. കൊച്ചിയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ വ്യാജ ട്രേഡിംഗ് ആപ്പിലൂടെ നഷ്ടപ്പെട്ടത് 3 കോടിയോളം രൂപയാണ്. പരിവാഹന്‍ ആപ്പിന്റെ മറവിലും തട്ടിപ്പ് വ്യാപകമാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് മലയാളികള്‍ ഇപ്പോഴും പാഠമൊന്നും പഠിച്ചിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മാത്രം സൈബര്‍ കൊള്ളക്കാര്‍ കവര്‍ന്നത് ഏകദേശം 100 കോടി രൂപയോളം. പുതിയ വര്‍ഷം തുടങ്ങിയിട്ട് 9 ദിവസങ്ങള്‍ പിന്നിടുന്നതിനിടെ നഷ്ട കണക്ക് 4 കോടിയിലേക്കാണ് ഉയര്‍ന്നത്.

വ്യാജ ട്രേഡിംഗ് ആപ്പുകള്‍, വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്, പരിവാഹന്‍ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് എന്നിവയിലൂടെ ആണ് സൈബര്‍ കൊള്ളക്കാര്‍ പ്രവര്‍ത്തിക്കുന്നത്.വെര്‍ച്വല്‍ അറസ്റ്റിന് ഇരയാകുന്നവരില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരാണ് കൂടുതലെന്ന് കണക്കുകള്‍ പറയുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment