കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ തയ്യാറായെന്ന് സൂചന. സ്ഥാനാര്‍ത്ഥിയാകണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തിന് മുല്ലപ്പള്ളി സമ്മതം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മണ്ഡലമായി കൊയിലാണ്ടിയെയോ നാദാപുരത്തെയോ പാര്‍ട്ടി പരിഗണിക്കുക. എന്നാല്‍ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാറിനും കൊയിലാണ്ടിക്ക് താല്‍പര്യമുള്ളതിനാല്‍ മുല്ലപ്പള്ളിക്കായി നാദാപുരവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
നാദാപുരത്ത് മത്സരിച്ചാല്‍ ഈഴവ, മുസ്ലിംവോട്ടുകളും കോണ്‍ഗ്രസിലേക്കെത്തിക്കാനാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടല്‍. എന്നാല്‍ കൊയിലാണ്ടിയിലല്ലെങ്കില്‍ താന്‍ മത്സരിക്കില്ല എന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. മണ്ഡലം സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ വ്യക്തത വരാനിടയുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment