2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുതിയ ഭാവിക്കായി തീരുമാനമെടുക്കണമെന്നും വികസന കാഴ്ചപ്പാടാണ് ബിജെപിയുടെ ലക്ഷ്യമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം ജനുവരി 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍വഹിക്കും. സംസ്ഥാനത്തെ 140 സീറ്റുകളിലും എന്‍ഡിഎ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ലമെന്ററി പാര്‍ട്ടി പ്രഖ്യാപിക്കും. ഈ മാസം തന്നെ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
വിശ്വാസം സംരക്ഷിക്കപ്പെടണം എന്നും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ബിജെപിയെ തോല്‍പ്പിക്കണമെന്ന് പറയുന്നതിന് പിന്നിലുള്ള ലക്ഷ്യം വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഇടയില്‍ അന്തര്‍ധാരയുണ്ടെന്നും അത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി രാജ്യത്തെ രാഷ്ട്രീയം നിര്‍ണ്ണയിക്കാന്‍ തുടങ്ങുകയാണെങ്കില്‍ അതിന്റെ ഫലങ്ങള്‍ എന്താകുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണോ എന്നും സംശയം ഉന്നയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment