Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിക്ക് ബന്ധമില്ലെന്നു പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിക്ക് ബന്ധമില്ലെന്നു പ്രത്യേക അന്വേഷണസംഘം



ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമര്‍ശിച്ച പ്രധാന പേരുകളില്‍ ഒന്നായിരുന്നു ഡി മണിയുടേത്. 

ഡി മണി പഞ്ചലോഹ വിഗ്രഹങ്ങള്‍ ശബരിമലയില്‍ നിന്നു പുറത്തേക്ക് കടത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്.  ഉണ്ണികൃഷ്ണന്‍ പോറ്റിയുമായാണ് ഇടപാടുകള്‍ നടന്നതെന്നായിരുന്നു മൊഴി. എന്നാല്‍ ഈ ബന്ധവും ഇടപാടുകളും തെളിയിക്കുന്ന തെളിവുകള്‍ അന്വേഷണത്തിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ വിശദീകരണം.

തുടക്കം മുതല്‍ താന്‍ നിരപരാധിയാണ് എന്നാണ് ഡി മണി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എസ്ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണ്. തന്നെ മോശമായി ചിത്രീകരിക്കുകയാണ്. ശബരിമലയിലൊരിക്കലും വന്നിട്ടില്ല. കേരളത്തിലേക്ക് വരാറുമില്ല. ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ സുഹൃത്ത് ബാലമുരുകന്റേതാണ്. ഞങ്ങളാരും ഈ കേസിനോട് ബന്ധമുള്ളവരല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫോണ്‍ റെക്കോര്‍ഡുകളും ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചെങ്കിലും സംശയാസ്പദമായ വിവരങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.

ദിണ്ടിഗലിലെ ഓഫിസില്‍ അന്വേഷണം സംഘം ഡി മണിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ കൂടുതല്‍ വിശദീകരണത്തിനായി ഇയാളെ തിരുവനന്തപുരം വിളിപ്പിച്ചു ചോദ്യം ചെയ്യലും നടത്തിയിരുന്നു. സമഗ്രപരിശോധനയ്ക്കു ശേഷം ഡി മണിയെ കേസില്‍ നിന്ന് വെറുംവാക്കുന്ന നിലപാടിലാണ് എസ്ഐടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment