മുഖ്യമന്ത്രിയുടെ മിഷന്‍ 110 നിര്‍ദേശങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍ എല്‍ഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മുന്‍ പരാജയത്തിന്റെ കാരണങ്ങള്‍ പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇതേ നിലപാടാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കുവെച്ചത്. ഇടതു മുന്നണി 110 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വികസനം ജനങ്ങളിലേക്ക് എത്തിക്കാനും പൊതു രാഷ്ട്രീയ ഭാഷ്യം അവതരിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത് എന്നും ്അദ്ദേഹം പറഞ്ഞു.
പുതിയ പദ്ധതികളുടെ പ്രഖ്യാപനം തിരിച്ചടിയുണ്ടാക്കിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. വികസനം ജനം അറിയണം..ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് വിലയിരുത്തലുണ്ട്. ആ കുറവ് പരിഹരിക്കാന്‍ വിപുലമായ പ്രചരണം വേണം. വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ മിഷന്‍ 110 ഉള്ളത്.
പത്തു വര്‍ഷത്തില്‍ കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി. അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനായി. വര്‍ഗീയ ശക്തികള്‍ക്കെതിരെ കര്‍ശന നിലപാടെടുത്തെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment