Saturday, July 25, 2026
Kerala News

തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്; കെ. സി. വേണുഗോപാല്‍

തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്; കെ. സി. വേണുഗോപാല്‍

തിരുവനന്തപുരം : കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ മോദി സ്‌റ്റൈലില്‍ ആണെന്ന് പറഞ്ഞ വേണുഗോപാല്‍, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിതെന്നും ആരോപിച്ചു.

ക്ഷേമകാര്യങ്ങളില്‍ പിണറായിയും മോദിയും ഒരുപോലെ. ജനങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത് ആശ്വാസം തന്നെയായിരിക്കാം, പക്ഷേ ബാധ്യത അടുത്ത സര്‍ക്കാരിനാകും, എന്ന് വേണുഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും വേണുഗോപാല്‍ ആരോപിച്ചു. നെല്‍കര്‍ഷകര്‍ക്ക് 130 കോടി രൂപ കുടിശികയുണ്ട്. മോദിയെ പോലെ പിണറായിയും വാഗ്ദാനങ്ങള്‍ പാലിക്കാതെ പുതിയ പ്രഖ്യാപനങ്ങളുമായി ഇറങ്ങുകയാണ്. ജനങ്ങള്‍ക്കിതെല്ലാം മനസിലാകും, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment