കൊല്ലം : ആയൂരില്‍ ആഭിചാരക്രിയ നടത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
ആയൂര്‍ സ്വദേശി റജിലയെ ഭര്‍ത്താവ് സജീര്‍ ആക്രമിച്ചതായി പൊലീസ് അറിയിച്ചു. ഭാര്യയുടെ ശരീരത്തില്‍ സാത്താന്റെ ശല്യം ഉണ്ടെന്ന പേരില്‍ ആഭിചാരക്രിയ നടത്തണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ റജില വഴങ്ങാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
ഇന്നലെ രാവിലെ മന്ത്രവാദിയെ കണ്ട ശേഷം ലഭിച്ച ചരടുകള്‍ ധരിപ്പിക്കാന്‍ സജീര്‍ ശ്രമിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്നത്. തുടര്‍ന്ന് റജിലയെ മുടിയഴിച്ചിട്ട് മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. അതിന് എതിര്‍ത്തപ്പോള്‍ അടുക്കളയില്‍ ഉണ്ടായിരുന്ന തിളച്ച മീന്‍കറി എടുത്ത് സജീര്‍ റജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment