കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് നല്‍കിയതില്‍ വന്‍ ക്രമക്കേട്. ഒപ്പുവെച്ച കരാറില്ലാതെയാണ് കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ നവീകരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ത്രികക്ഷി കരാറാണ് തീരുമാനിച്ചത്. സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തില്‍ അവകാശം വേണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളിയിരുന്നു.
ജിസിഡിഎ, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, സ്‌പോണ്‍സര്‍ എന്നിവരുള്‍പ്പെട്ട ത്രികക്ഷി കരാറിനായിരുന്നു തീരുമാനം. കലൂര്‍ സ്റ്റേഡിയം നവീകരണത്തില്‍ കരാറുകാര്‍ സംശയമുന്നയിച്ചിരുന്നു. ടെണ്ടര്‍ പോലുമില്ലാതെ മറ്റൊരു കമ്പനി അറ്റകുറ്റപ്പണികള്‍ നടത്തുന്നു. ചെലവഴിക്കുന്ന തുകയും എസ്റ്റിമേറ്റ് വിവരങ്ങളും പുറത്ത് വിടണമെന്നാണ് കരാറുകാരുടെ ആവശ്യം.
70 കോടി മുതല്‍ മുടക്കെന്നത് പബ്ലിസിറ്റി മാത്രമാണെന്ന് ജിസിഡിഎയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നവര്‍ പറയുന്നു. എന്തൊക്കെ നടക്കുന്നുവെന്ന് ആര്‍ക്കും ബോധ്യമിലെന്നും ആരോപണം.
Comments
No comments yet. Be the first to comment!
Leave a Comment