ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിലെത്തും. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. ബിഹാറില്‍ എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി എത്തുന്നത് ഇത് രണ്ടാം തവണയാണ്.
ഇന്ന് ഉച്ചയോടുകൂടിയായിരിക്കും പ്രധാനമന്ത്രി മോദി ബിഹാറില്‍ എത്തുക. മുസാഫര്‍പൂരിലും ചപ്രയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്നത്തെ സന്ദര്‍ശനത്തില്‍ എന്‍ഡിഎയുടെ പ്രകടനപത്രികയും പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന് സമാന്തരമായി മഹാസഖ്യവും പ്രചാരണം ശക്തമാക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മഹാസഖ്യത്തിന്റെ പ്രചാരണം. ഇന്ന് നളന്ദയിലും ഷെയ്ക്പുരയിലും രാഹുല്‍ ഗാന്ധി പൊതുസമ്മേളനങ്ങളിലും റാലിയിലും പങ്കെടുക്കും. വോട്ട് മോഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് മഹാസഖ്യം പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്.
മഹാസഖ്യത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ അഴിമതി അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ മറുപടി നല്‍കുന്നത്. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും എതിരായ അഴിമതി ആരോപണങ്ങള്‍ എന്‍ഡിഎ പ്രചാരണത്തില്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ എന്‍ഡിഎക്കായി പ്രചാരണ രംഗത്തുണ്ട്. പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ മഹാസഖ്യത്തിനായി ബിഹാറില്‍ പ്രചാരണത്തിന് എത്തും.
Comments
No comments yet. Be the first to comment!
Leave a Comment