Saturday, July 25, 2026
Kerala News

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം: എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയില്‍

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം: എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയില്‍


കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാറാണ് കസ്റ്റഡിയിലായത്. താമരശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. 

കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് അന്‍സാറിനെ പൊലീസ് പിടികൂടിയത്. ഇതോടെ ഫ്രഷ് കട്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 13 ആയി ഉയര്‍ന്നു.

കഴിഞ്ഞ ഒക്ടോബര്‍ 21നാണ് താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ സംഘര്‍ഷം ഉണ്ടായത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment