കൊച്ചി: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടിയെ പുതിയ സ്‌കൂളില്‍ ചേര്‍ത്തതായി പിതാവ് അറിയിച്ചു. പള്ളുരുത്തിയിലെ ഡോണ്‍ പബ്ലിക് സ്‌കൂളിലാണ് വിദ്യാര്‍ത്ഥിനി എട്ടാം ക്ലാസില്‍ ചേര്‍ന്നത്.
തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള കുട്ടികള്‍ പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകള്‍ എത്തിയിരിക്കുന്നു, എന്നാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ പിതാവ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് പെണ്‍കുട്ടി നേരത്തെ സ്‌കൂള്‍ വിട്ടിരുന്നു. വിഷയത്തില്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് തീര്‍പ്പാക്കിയിരുന്നു. കുട്ടിയുടെ അച്ഛന്‍ തന്നെ സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയും സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതിയെ അറിയിച്ചതോടെയുമാണ് കോടതിയുടെ കേസ് തീര്‍പ്പായത്.
Comments
No comments yet. Be the first to comment!
Leave a Comment