ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലില്‍ പരുക്കേറ്റ സന്ധ്യയുടെ ചികിത്സാചെലവ് നാഷണല്‍ ഹൈവേ അതോറിറ്റി വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ NHAI പ്രോജക്റ്റ് ഡയറക്ടര്‍ക്ക് ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.അപകടത്തിന് ശേഷം കരാര്‍ കമ്പനി ബന്ധപ്പെടുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് സന്ധ്യയുടെ സഹോദരന്‍ സന്ദീപ് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സന്ധ്യയുടെ ചികിത്സാചെലവ് ഏറ്റെടുക്കാന്‍ ദേശീയ പാത അതോറിറ്റി തീരുമാനിച്ചത്.
പരിസ്ഥിതിലോല പ്രദേശമായ അടിമാലിയില്‍ ശാസ്ത്രീയ പരിശോധനകളില്ലാതെ ദേശീയപാത നിര്‍മാണം നടത്തിയതിലാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപണം ഉയരുന്നിരുന്നു. ദേശീയ പാത അതോറിറ്റിയുടെ അശാസ്ത്രീയമായ മണ്ണെടുപ്പ് രീതികളെ ചൂണ്ടിക്കാട്ടി മരിച്ച ബിജു നേരത്തെ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മണ്ണിടിച്ചിലുണ്ടായ എട്ടുമുറി പ്രദേശത്ത് പാറ തുരന്ന് പൊട്ടിച്ചുമാറ്റാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചതിന് പിന്നാലെ മേല്‍ഭാഗത്തെ ബലമില്ലാത്ത മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതാണ് അടിമാലിയിലെ മണ്ണിടിച്ചിലിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment