അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി. രാജഗിരി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇടതുകാലിലെ രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് മുറിച്ചുമാറ്റേണ്ടി വന്നത്.
അപകടത്തില്‍ സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും പൂര്‍ണ്ണമായും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ധ്യയെ എട്ട് മണിക്കൂറോളം നീണ്ട അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വലതുകാലിലെ രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞെങ്കിലും ഇടതുകാലിലെ പരിക്ക് അതിഗുരുതരമായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം 72 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു സന്ധ്യ. എന്നാല്‍, ഇടതുകാല്‍ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് കാല്‍ മുറിച്ചുമാറ്റിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ മണ്ണിടിച്ചില്‍ ദുരന്തം അടിമാലി കൂമ്പന്‍പാറയില്‍ സംഭവിച്ചത്. അപകടത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇവര്‍ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെത്തിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Comments
No comments yet. Be the first to comment!
Leave a Comment