പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ, നാളത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സിപിഐ. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി.
തര്‍ക്ക പരിഹാരത്തിനായി രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന സിപിഐഎം നിര്‍ദ്ദേശം ജനറല്‍ സെക്രട്ടറി എം.എ. ബേബി വഴിയാണ് മുന്നോട്ട് വെച്ചതെങ്കിലും, സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അത് തള്ളിക്കളഞ്ഞു. സബ് കമ്മിറ്റി വെക്കാനുള്ള തീരുമാനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നാണ് സിപിഐയുടെ നിലപാട്. ധാരണാപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുകയും, ആ കത്ത് പരസ്യപ്പെടുത്തുകയും ചെയ്യണം എന്ന നിലപാടാണ് സിപിഐ മുന്നോട്ടുവെക്കുന്നത്.
സിപിഐ മുന്നോട്ടുവെച്ച ഈ നിലപാടുകളോട് യോജിച്ചില്ലെങ്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കുന്നു. ഈ നിലപാടുകള്‍ കാരണം ഇടതുമുന്നണി ഐക്യം തകര്‍ന്നാല്‍ അതിന് തങ്ങള്‍ ഉത്തരവാദികളാകില്ലെന്ന ചര്‍ച്ചകള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നുവന്നു.
Comments
No comments yet. Be the first to comment!
Leave a Comment