Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബു എസ്‌ഐടിയുടെ കസ്റ്റഡിയില്‍

 ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്:   മുരാരി ബാബു എസ്‌ഐടിയുടെ കസ്റ്റഡിയില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാല് ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചു. തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടത്താനുണ്ടെന്ന് കാണിച്ചാണ് എസ്‌ഐടി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.

അതേസമയം, കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ശബരിമലയില്‍ നശിപ്പിച്ചതായി സൂചനകള്‍ പുറത്തുവന്നു. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതായി രേഖപ്പെടുത്തിയ രേഖകളാണ് കാണാതായത്. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് ലഭ്യമല്ലാതായത് എന്ന് റിപ്പോര്‍ട്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ രേഖകള്‍ എവിടെയും കണ്ടെത്താനായില്ല. ദേവസ്വം ആസ്ഥാനം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി പരിശോധനകള്‍ നടത്തിയെങ്കിലും രേഖകള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment