Saturday, July 25, 2026
Kerala News

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില തൊണ്ണൂറായിരത്തില്‍ താഴെയായി. പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും ജിഎസ്ടിയും ചേര്‍ത്തുള്ള വാങ്ങല്‍ വിലയും ആനുപാതികമായി കുറയുമെന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും.

കേരളത്തില്‍ പവന്‍ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം 90,000 രൂപയ്ക്ക് താഴെയെത്തി. ഇന്നലെ പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയിലെത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വര്‍ധിച്ചത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്.

അപൂര്‍വ ധാതുക്കളുടെ (റെയര്‍ എര്‍ത്ത്) കയറ്റുമതി നിയന്ത്രണം ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന ചൈന തത്വത്തില്‍ സമ്മതിച്ചതും ചൈനയ്ക്കുമേല്‍ 100-155% അധികത്തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞതുമാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് തടയിട്ടത്.









Related News

Comments

No comments yet. Be the first to comment!

Leave a Comment