തൃശൂര്‍: കുട്ടനെല്ലൂരില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പി ബൈജു പൗലോസിനും ഡ്രൈവറിനും പരിക്കേറ്റു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. ഇന്ന് രാവിലെ ഏകദേശം 8.30ഓടെയായിരുന്നു അപകടം.
ജീപ്പ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയ്ക്കിടെ വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ ബൈജു പൗലോസിന്റെ കൈ ഒടിഞ്ഞതായും കണ്ണിനും പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റ രണ്ടുപേരെയും ഉടന്‍തന്നെ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment