Saturday, July 25, 2026
Kerala News

തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് ജി. സുധാകരന്‍

 തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് ജി. സുധാകരന്‍


ആലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ ജി. സുധാകരന്‍ വ്യക്തമാക്കി. ചടങ്ങിന് ക്ഷണവുമായി എച്ച്. സലാം എംഎല്‍എ ജി. സുധാകരന്റെ വീട്ടിലെത്തിയെങ്കിലും, സുധാകരന്‍ അന്ന് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ക്ഷണക്കത്തും പരിപാടി നോട്ടീസും വീട്ടില്‍ ഏല്‍പ്പിച്ചാണ് എംഎല്‍എ മടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങ് വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് സുധാകരന്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പാലത്തിന് അനുമതി നല്‍കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തത് സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആയിരുന്നു.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക നോട്ടീസില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എംപിക്കുമൊപ്പം സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സിപിഎം തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ പ്രത്യേക നോട്ടീസില്‍ സുധാകരന്റെ പേര് ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അസംതൃപ്തിക്ക് കാരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment