തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇന്ന് വൈകിട്ട് 3.30ന് ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവ് കമ്മിറ്റിയും വീണ്ടും ചേരും. പിഎം ശ്രീ വിഷയത്തില്‍ പാര്‍ട്ടിയുടെ അന്തിമ നിലപാട് ഇതിന് ശേഷമായിരിക്കും വ്യക്തമാകുക.
ഇതിനിടെ, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി എം. എ. ബേബിയും പങ്കെടുത്ത് തിരുവനന്തപുരത്ത് ചേര്‍ന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് സെക്രട്ടേറിയറ്റ് യോഗം എടുത്തത്. പിഎം ശ്രീയുമായി സിപിഐഎം മുന്നോട്ട് പോകുമെന്നും തീരുമാനമായി.
എല്‍ഡിഎഫിന്റെ ഭാഗമായ സിപിഐയും സിപിഐഎമ്മും വിഷയത്തില്‍ ചര്‍ച്ചയിലൂടെ ഏകോപനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ചയ്‌ക്കൊരുങ്ങും. പിഎം ശ്രീയില്‍ ശരിയായ നിലപാട് സ്വീകരിക്കും. സിപിഐയുടെ കമ്മിറ്റിയാണ് ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം എടുക്കുക, എന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment