Saturday, July 25, 2026
Kerala News

രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം: ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം

രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം: ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയില്‍ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരന്‍ വ്യക്തമാക്കണം. സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു. 

പ്രമീളയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി കൃഷ്ണകുമാറും ജില്ല അധ്യക്ഷനും ആവശ്യപ്പെട്ടു. പ്രമീള അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നാണ് ജില്ലാ നേതൃയോഗത്തില്‍ കൃഷ്ണകുമാര്‍ പക്ഷം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെറ്റ് ഏറ്റ് പറയണമെന്നും ആവശ്യപ്പെട്ടു. 

അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രമീള ശശിധരനെ കോണ്‍ഗ്രസില്‍ എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. പാലക്കാട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.







Related News

Comments

No comments yet. Be the first to comment!

Leave a Comment