പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി. ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും ഫണ്ട് പ്രധാനമെന്നും മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം. അതേസമയം ബിനോയ് വിശ്വവും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയിലെത്തുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവാദം ചര്‍ച്ച ചെയ്യും. അവയ്ലബിള്‍ പിബിയും ഇന്ന് ചേരും.
രാവിലെ 10.30 ന് ആലപ്പുഴയിലാണ് സിപിഐ യോഗം. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ധാരണ പത്രത്തില്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സെക്രട്ടേറിയേറ്റ് യോഗത്തിലെ ധാരണ.
Comments
No comments yet. Be the first to comment!
Leave a Comment