ഡല്‍ഹി: അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കില്‍ എത്തിയ മൂന്ന് പേരാണ് പെണ്‍കുട്ടിയെ ലക്ഷ്യമാക്കി ആസിഡ് ആക്രമണം നടത്തിയത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വളര്‍ന്ന വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കോളജിലേക്ക് പോകും വഴിയിലായിരുന്നു സംഭവം നടന്നത്. മുഖത്തേക്ക് ആസിഡ് വീഴാതിരിക്കാനായി പെണ്‍കുട്ടി കൈകൊണ്ട് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരു കൈകളും ഗുരുതരമായി പൊള്ളലേറ്റു.
പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് പേരെയും പൊലീസ് സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയാണെന്ന വിവരവും ലഭ്യമായിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment