Saturday, July 25, 2026
Kerala News

പത്തനംതിട്ട ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേട് കണ്ടെത്തി

പത്തനംതിട്ട ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേട് കണ്ടെത്തി



പത്തനംതിട്ട: കൊടുമണ്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. മാനേജരുടെ മേശയ്ക്ക് അടിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തുകയായിരുന്നു.

കുറഞ്ഞ വിലയില്‍ ലഭിച്ച മദ്യം കൂടുതല്‍ വിലക്ക് വില്‍പ്പന ചെയ്‌തെന്ന പരാതിയിലാണ് ഈ പരിശോധന നടന്നത്. തട്ടിപ്പ് മറയ്ക്കാന്‍ ബില്ലുകള്‍ കൃത്രിമമായി പൂഴ്ത്തിയതായും വിജിലന്‍സ് കണ്ടെത്തി. ഉപഭോക്താക്കള്‍ക്ക് നല്‍കാത്ത ബില്ലുകളും വിജിലന്‍സ് പിടികൂടി.

ഔട്ട്‌ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്നും വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment