Saturday, July 25, 2026
Kerala News

പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തില്‍ ആര്‍എസ്എസ് നയം നടപ്പാക്കില്ലെന്ന് വി. ശിവന്‍കുട്ടി

 പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തില്‍ ആര്‍എസ്എസ് നയം നടപ്പാക്കില്ലെന്ന് വി. ശിവന്‍കുട്ടി


തിരുവനന്തപുരം: പിഎം ശ്രീ (PM-SRI) പദ്ധതിയിലൂടെ കേരളത്തില്‍ ആര്‍എസ്എസ് നയം നടപ്പാക്കില്ലെന്നും സിലബസില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. കേന്ദ്ര നിര്‍ദേശങ്ങളില്‍ നിന്ന് കേരളത്തിന് തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ നടപ്പിലാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതിനുള്ള എല്ലാ അധികാരങ്ങളും സര്‍ക്കാരിനാണ്, NEPയില്‍ പറയുന്ന മിക്ക കാര്യങ്ങളും കേരളത്തില്‍ നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.

എസ്എസ്‌കെ ഫണ്ടിനായി കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപ നേടാന്‍ മാത്രമാണ് പദ്ധതിയോട് സഹകരിച്ചതെന്നും, പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാരും, ഓട്ടിസം ബാധിതരുമായ കുട്ടികള്‍ക്കുമായി ആവശ്യമായ പരിചരണത്തിനും ഫണ്ട് കേന്ദ്രത്തില്‍ നിന്ന് ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് രണ്ട് മാസമായി ശമ്പളം നല്‍കാത്തതും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പണം നഷ്ടപ്പെടാന്‍ പാടില്ലെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുന്ന പ്രധാന കാര്യം എന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment