കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്തുണ നല്‍കിയതില്‍ ദേവസ്വം ബോര്‍ഡിന്റെയും മന്ത്രിയുടെയും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പോറ്റി കുടുങ്ങിയാല്‍ ഇവരും കുടുങ്ങുമെന്നതിനാലാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും കളവ് പോകുമായിരുന്നെന്ന ആരോപണവും വിഡി സതീശന്‍ ഉന്നയിച്ചു.
ദില്ലി സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ വന്ന മാറ്റം എന്താണെന്ന് വ്യക്തമാക്കണമെന്നും, മുഖ്യമന്ത്രി ആരുടെ ബ്ലാക്ക്‌മെയിലിന് വഴങ്ങി എന്നതിലും ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെയും സ്വന്തം മന്ത്രിമാരെയും കബളിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. സിപിഐ മന്ത്രിമാര്‍ ഒപ്പുവെക്കരുത് എന്ന് പറഞ്ഞപ്പോള്‍ മൗനം പാലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എ. ബേബി വിധേയനെ പോലെ പെരുമാറുകയാണെന്നും, സീതാറാം യെച്ചൂരി ആയിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment