ബെംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. ശ്രീറാംപുരയിലെ കോത്താരി മാന്‍ഷനിലെ നാലാം നിലയിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ഏകദേശം 176 ഗ്രാം സ്വര്‍ണാഭരണങ്ങളും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയും കുടുംബവും താമസിക്കുന്ന ഈ വീട്ടില്‍ രാവിലെ തന്നെ എസ്ഐടി സംഘം പരിശോധന ആരംഭിച്ചിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രധാന തെളിവുകള്‍ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം പരിശോധന തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment