Saturday, July 25, 2026
Kerala News

പിഎം ശ്രീ: വി. ശിവന്‍കുട്ടി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി

പിഎം ശ്രീ: വി. ശിവന്‍കുട്ടി  ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി



തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എം.എന്‍. സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മന്ത്രി ജി.ആര്‍. അനിലും പങ്കെടുത്തു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

അതേസമയം, പദ്ധതിയില്‍ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാര്‍. ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന്റെ കാരണം വിശദീകരിക്കണമെന്ന് ജി.ആര്‍. അനിയും, സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന് ജെ. ചിഞ്ചു റാണിയും ആവശ്യപ്പെട്ടു. അതിനു മറുപടിയായി, പദ്ധതിയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി കൃത്യമായി വിവരിച്ചുവെന്ന് വിഎന്‍ വാസവന്‍ അറിയിച്ചു.

ഇതിനിടെ, പി.എം. ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു. ധാരണാപത്രത്തില്‍ ഒപ്പുവെച്ചതില്‍ എതിര്‍പ്പ് അറിയിച്ച് എം. എ. ബേബിക്കയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. നേരില്‍ കാണി സംസാരിക്കാനാണ് തീരുമാനം, ഇന്ന് വൈകിട്ട് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് സൂചന.


Related News

Comments

No comments yet. Be the first to comment!

Leave a Comment