Saturday, July 25, 2026
Kerala News

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു - കായിക മന്ത്രി വി. അബ്ദുറഹിമാന്‍

 മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു - കായിക മന്ത്രി വി. അബ്ദുറഹിമാന്‍


തിരുവനന്തപുരം:മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തിക്കാനുള്ള നല്ല രീതിയിലുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നവംബറില്‍ ടീമിനെ എത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും വാതിലുകള്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം തന്നെ മത്സരം നടത്താന്‍ എന്ത് വില കൊടുത്തും ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അര്‍ജന്റീന ടീം വരുന്നതിന് തടസ്സമായത്. നിലവില്‍ സ്റ്റേഡിയത്തിന്റെ നവീകരണം പുരോഗമിക്കുകയാണ്. മെസിയെ മാത്രം കൊണ്ടുവന്ന് റോഡ് ഷോ നടത്താന്‍ ശ്രമിക്കുന്നില്ലെന്നും സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആകുമെന്നും പ്രതീക്ഷയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഏകദേശം 50 കോടി രൂപയുടെ ചിലവില്‍ സ്‌പോണ്‍സര്‍ സ്റ്റേഡിയം നവീകരിച്ചുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരം നടക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച കാര്യമാണെന്നും, അര്‍ജന്റീന ടീം കേരളത്തിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ച് മടങ്ങിയതായും മന്ത്രി പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment