Saturday, July 25, 2026
Kerala News

പിഎം ശ്രീയില്‍ ഒപ്പുവെച്ചത് ഗൂഢാലോചനയോടെ; സിപിഐഎം സിപിഐ മന്ത്രിമാരെയും കബളിപ്പിച്ചു - വി.ഡി. സതീശന്‍

പിഎം ശ്രീയില്‍ ഒപ്പുവെച്ചത് ഗൂഢാലോചനയോടെ; സിപിഐഎം സിപിഐ മന്ത്രിമാരെയും കബളിപ്പിച്ചു - വി.ഡി. സതീശന്‍



തിരുവന്തപുരം:പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. കേന്ദ്രത്തില്‍ നിന്ന് എന്ത് സമ്മര്‍ദ്ദമാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെയാണ് അസാധാരണമായ തിടുക്കത്തില്‍ ഈ പദ്ധതിയില്‍ ഒപ്പുവെച്ചതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

സിപിഐയുടെ മന്ത്രിമാരെയും എല്‍ഡിഎഫിലെ മറ്റ് മന്ത്രിമാരെയും സിപിഐഎം കബളിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയില്‍ ഒപ്പുവെച്ച തീയതിയും ബന്ധപ്പെട്ട സംഭവങ്ങളും നോക്കുമ്പോള്‍ ഇതിന് പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയും വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിസഭ? സിപിഐ മന്ത്രിമാരും മറ്റ് മന്ത്രിമാരും രാജിവെച്ച് പോകുന്നതാണ് ഉചിതം, വി.ഡി. സതീശന്‍ പറഞ്ഞു.

പത്താം തീയതിയിലുണ്ടായ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയത് എന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഒരു കൂടിയാലോചനയും ഇല്ലാതെ ഒപ്പുവെച്ചതെന്തിന്? ബിനോയ് വിശ്വം ചോദിച്ചതിന് പോലും മറുപടി പറയാത്തത് സംശയാസ്പദമാണ്, എന്ന് വി.ഡി. സതീശന്‍ വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment