Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണ്ണം കണ്ടെത്തി

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണ്ണം കണ്ടെത്തി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെ വ്യാപാരി ഗോവര്‍ധന് വിറ്റ സ്വര്‍ണ്ണം കണ്ടെത്തി. ബെല്ലാരിയില്‍ നിന്ന് 400 ഗ്രാമോളം സ്വര്‍ണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്ഐടി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വര്‍ണ കട്ടികളാണ് കണ്ടെടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.

ശബരിമലയിലെ സ്വര്‍ണ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റുവെന്ന് എസ്‌ഐടി ഇന്നലെ കണ്ടെത്തിരുന്നു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ബെംഗളൂരുവിലെത്തി ഇവിടെ നിന്ന് ബെല്ലാരിയില്‍ എത്തിയാണ് സ്വര്‍ണം വില്‍പന നടത്തിയത്. ബല്ലാരി സ്വദേശിയായ ഗോവര്‍ദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവര്‍ദ്ധനും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവര്‍ദ്ധന്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്‌ഐടി പരിശോധിച്ച് വരികയാണ്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്, ബെല്ലാരിയില്‍ സ്വര്‍ണം വില്‍പ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികള്‍ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടക്കും. ദേവസ്വം ബോര്‍ഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും.

Related News

Comments

No comments yet. Be the first to comment!

Leave a Comment