Saturday, July 25, 2026
Kerala News

പി.എം. ശ്രീ പദ്ധതി: മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ

പി.എം. ശ്രീ പദ്ധതി:  മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധം തുടര്‍ന്ന് സിപിഐ. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നതിനൊപ്പം മറ്റ് നടപടികള്‍ കൂടി ആലോചിക്കാന്‍ ധാരണ. സിപിഐഎമ്മില്‍ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നല്‍കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. 

പി എം ശ്രീ പദ്ധതി യിലെ ധാരണ പത്രത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.

ഇന്ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടിയിലേക്ക് കടക്കാനാണ് സിപിഐ യുടെ തീരുമാനം.പുതിയ സെക്രട്ടേറിയറ്റ്, ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ ചുമതലകള്‍, ബിഹാര്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സിപിഐ നേതൃയോഗം ചര്‍ച്ച ചെയ്യും.


Related News

Comments

No comments yet. Be the first to comment!

Leave a Comment