കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തിലെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛന്‍ കോടതിയെ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കി. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിര്‍ദേശം കക്ഷികള്‍ അംഗീകരിച്ചു.
എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്‌കൂളിന്റെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റം എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.
എന്നാല്‍ പ്രശ്‌നം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹമില്ലെന്ന കുട്ടിയുടെ നിലപാടിന് കോടതി പ്രാധാന്യം നല്‍കുകയിരുന്നു. എല്ലാ കക്ഷികളും തുടര്‍നടപടി ഇല്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്. കോടതി നടപടിയില്‍ തൃപ്തിയെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment