Saturday, July 25, 2026
Kerala News

സിപിഐയുടെ എതിര്‍പ്പിനിടയിലും സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചു

സിപിഐയുടെ എതിര്‍പ്പിനിടയിലും സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചു



തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിര്‍പ്പിനിടയിലും കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പിഎം ശ്രീയില്‍ ചേരാനുള്ള ധാരണാപത്രത്തില്‍ കേരളം ഒപ്പുവെച്ചു. സംസ്ഥാനത്തിനുവേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പദ്ധതിയുടെ ഭാഗമായതോടെ തടഞ്ഞുവെച്ചിരുന്ന ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പിഎം ശ്രീ പദ്ധതിയില്‍ ചേരുന്നതോടെ കേരളത്തിന് ഏകദേശം 1500 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതോടെ ദേശീയ വിദ്യാഭ്യാസ നയം (NEP) പിന്തുടരേണ്ടി വരുമെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര ഫണ്ട് പാഴാക്കാനാവില്ലെന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും, നിയമപരമായ തടസങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment