കൊച്ചി:എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ മര്‍ദനം. വളയന്‍ചിറങ്ങര സ്വദേശി ജിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
കടുത്ത മദ്യപാനിയായ ജിസര്‍ മദ്യപിച്ച് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് ലക്കുകെട്ട നിലയിലായ ജിസറിനെ സുഹൃത്തുക്കള്‍ പിടികൂടി ഡീ-അഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
കാഷ്വാലിറ്റിയില്‍ മരുന്ന് നല്‍കുന്നതിനായി കയ്യിലെ കെട്ടഴിച്ചപ്പോള്‍ ജിസര്‍ അക്രമാസക്തനായി ഡോക്ടറിനെ ആക്രമിക്കുകയും, തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും മര്‍ദിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസിനോടും ഇയാള്‍ അസഭ്യവര്‍ഷം നടത്തി.
Comments
No comments yet. Be the first to comment!
Leave a Comment