Saturday, July 25, 2026
Kerala News

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച ഡിവൈഎസ്പി; വിശദീകരണം തേടി

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച ഡിവൈഎസ്പി; വിശദീകരണം തേടി



പാലക്കാട്:രാഷ്ട്രപതി ദ്രൗപദി മുര്‍്മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച വാട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിനോട് പാലക്കാട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

മനോജ് കുമാറിന്റെ സ്റ്റാറ്റസില്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാരലംഘനങ്ങള്‍ ഉണ്ടായെന്നും ഹൈക്കോടതി വിധികള്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ആരോപണം ഉന്നയിച്ചിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും, വിഐപി പരിഗണന നല്‍കരുതെന്നും, വാഹനത്തില്‍ മലകയറ്റരുതെന്നും വ്യക്തമാക്കിയിരുന്നു. 

 യൂണിഫോമില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാം പടി ചവിട്ടി എന്നും സ്റ്റാറ്റസില്‍ പറയുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment