തിരുവനന്തപുരം:കേരളത്തില്‍ തദ്ദേശീയമായി മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതയുമായി മുന്നോട്ട് പോകണമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. ചില പ്രദേശിക എതിര്‍പ്പുകള്‍ ഉണ്ടാകാമെങ്കിലും അത് കണ്ട് പിന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ നിലവില്‍ 9 ഡിസ്ലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും നിര്‍മ്മിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ തദ്ദേശീയ മദ്യ ഉല്‍പ്പാദനത്തെ എതിര്‍ക്കുന്നു. വെള്ളസമ്പത്ത് കുറവാണെന്ന പ്രശ്നവുമായി ബന്ധപ്പെട്ടുള്ള വാദങ്ങളും ഉയരുന്നു.
സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും, വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ചില തീരുമാനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment