Saturday, July 25, 2026
Kerala News

തന്നെ ആക്രമിച്ചത് പോലീസുകാര്‍; ഷാഫി പറമ്പില്‍ എം.പി.യുടെ ഗുരുതര ആരോപണം

തന്നെ ആക്രമിച്ചത് പോലീസുകാര്‍; ഷാഫി പറമ്പില്‍ എം.പി.യുടെ ഗുരുതര ആരോപണം



പേരാമ്പ്രയില്‍ നടന്ന ആക്രമണം ശബരിമല വിഷയത്തില്‍നിന്ന് ജനശ്രദ്ധ മാറ്റാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.പി. ഷാഫി പറമ്പില്‍ ആരോപിച്ചു. ആക്രമണം പോലീസ് പദ്ധതിപ്രകാരമാണ് നടന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പോലീസില്‍നിന്ന് അകന്ന് നില്‍ക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞതാണ്. എങ്കിലും ഞാന്‍ സ്ഥലത്തെത്തിയപ്പോഴാണ് പ്രശ്നം തുടങ്ങിയതെന്ന വ്യാജപ്രചരണം ചിലര്‍ നടത്തുകയാണ്. എ.ഐ. ടൂണ്‍ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ആ എ.ഐ. ടൂള്‍ അടിച്ചുപോയോ? - എം.പി. ചോദിച്ചു.

തന്നെ ആക്രമിച്ച പൊലീസുകാരനെ കണ്ടെത്താന്‍ എ.ഐ. ആവശ്യമില്ലെന്നും നാല് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.  റൂറല്‍ എസ്പി ലാത്തിചാര്‍ജ് നടന്നിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് മാറ്റിപറഞ്ഞു. എന്റെ മൂക്കും തലയിലുമാണ് അടിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment