ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതല്‍ 2024 വരെയുള്ള സ്വര്‍ണപാളികാലും കട്ടിളപാളിക്കളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്.
ഇന്നലെ രാത്രി എസ്ഐടി സംഘം മുരാരി ബാബുവിനെ ചങ്ങനാശേരിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും ഇയാളെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യുക.
1998 ല്‍ തന്നെ ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശിയതാണെന്ന് അറിഞ്ഞിട്ടും 2019 ല്‍ അത് ചെമ്പ് പൊതിഞ്ഞതാണെന്നായിരുന്നു ഇയാള്‍ മഹസറില്‍ എഴുതിയിരുന്നത്. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കണമെന്ന് ചെന്നൈയിലുള്ള സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ നിന്നും 16 / 08 / 2024 ല്‍ ലഭിച്ച ഇമെയിലിനും ദ്വാരപാലക ശില്പങ്ങള്‍ അനുവദിക്കണമെന്ന് 2024 ലും ഇയാള്‍ ദേവസ്വം ബോര്‍ഡിലേക്ക് നിയമവിരുദ്ധമായി ശിപാര്‍ശ നല്‍കി. ഇത് ദേവസ്വം ബോര്‍ഡില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ രണ്ടു കാര്യങ്ങളിലാണ് മുരാരി ബാബുവിന്റെ പങ്ക് സംശയിച്ച് പ്രത്യേകാന്വേഷണംസംഘം അന്വേഷണം നടത്തിയിരുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment