Saturday, July 25, 2026
Kerala News

ക്ലിഫ് ഹൗസിന് മുന്നിലെ സംഘര്‍ഷം; അറസ്റ്റ് ചെയ്ത 19 ആശാവര്‍ക്കര്‍മാര്‍ക്ക് ജാമ്യം

 ക്ലിഫ് ഹൗസിന് മുന്നിലെ സംഘര്‍ഷം; അറസ്റ്റ് ചെയ്ത 19 ആശാവര്‍ക്കര്‍മാര്‍ക്ക് ജാമ്യം



തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത 19 പേരെ പിന്നീട് വിട്ടയച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് മ്യൂസിയം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 

സെക്രട്ടേറിയറ്റിന് മുന്നില്‍ 256 ദിവസം നീണ്ടുനില്‍ക്കുന്ന സമരത്തിന്റെ ഭാഗമായാണ് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ ക്ലിഫ് ഹൗസിലേക്കുള്ള മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രതിഷേധക്കാരെ തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചിട്ടും മുഖ്യമന്ത്രി നേരില്‍ കാണാതെ പിരിയില്ലെന്ന നിലപാട് ആശാ പ്രവര്‍ത്തകര്‍ തുടര്‍ന്നു.

അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധത്തിനിടെ പൊലീസ് മൈക്കും ജനറേറ്ററും പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment