Saturday, July 25, 2026
Kerala News

രാഷ്ട്രപതി ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ടയര്‍ താഴ്ന്നുപോയ സംഭവം; പൊലീസിന് സുരക്ഷാ വീഴ്ച ഇല്ല

രാഷ്ട്രപതി ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ടയര്‍ താഴ്ന്നുപോയ സംഭവം;  പൊലീസിന് സുരക്ഷാ വീഴ്ച ഇല്ല



ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സമയത്ത് ടയര്‍ കോണ്‍ക്രീറ്റിലേക്ക് താഴ്ന്നു പോയ സംഭവത്തില്‍ കേരള പോലീസ് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചു.  താത്കാലിക സൗകര്യം രാഷ്ട്രപതി ഓഫീസിന്റെ അനുമതിയോടെ ഒരുക്കിയതാണെന്നും, ലാന്‍ഡിംഗ് സ്ഥലത്തെപ്പറ്റി രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൈലറ്റിനും മുന്‍കൂര്‍ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. 

ദര്‍ശനത്തിനായി ആദ്യം നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, മഴയെ മുന്‍കൂട്ടി കണക്കിലെടുത്ത് ലാന്‍ഡിംഗ് സ്ഥലം പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയതായി ഡിജിപി വ്യക്തമാക്കി. 

തിരുവനന്തപുരം നിന്ന് രാവിലെ 9.20-ന് പ്രത്യേകമായി തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ രാഷ്ട്രപതി പ്രമാടം സ്റ്റേഡിയത്തിലേക്ക് എത്തിയതിനു ശേഷം റോഡ് മാര്‍ഗ്ഗത്തില്‍ പമ്പയിലേക്ക് എത്തി. പമ്പയില്‍ നിന്ന് കെട്ടുനിറച്ച ശേഷമാണ് ദ്രൗപതി മുര്‍മു പൊലീസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തില്‍ സന്നിധാനത്തേക്ക് എത്തിയത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment