Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം ദേവസ്വം ബോര്‍ഡിലേക്കും; രണ്ടാം പ്രതി മുരാരി ബാബുവിന്റെ അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം ദേവസ്വം ബോര്‍ഡിലേക്കും; രണ്ടാം പ്രതി മുരാരി ബാബുവിന്റെ അറസ്റ്റ് ഉടന്‍



ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കും വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നടപടികള്‍ ശക്തമായത്. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് വിവരം. പ്രതിപ്പട്ടികയിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.

2019 ലെ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ മിനിറ്റുകള്‍ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണം പൂശാനുള്ള തീരുമാനം ഉള്‍പ്പെട്ടിരിക്കുന്ന ഈ രേഖയില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണുള്ളത്. 

ദേവസ്വം ബോര്‍ഡിന്റെ സബ് ഗ്രൂപ്പ് മാന്വല്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ തന്നെ വിലപിടിപ്പുള്ള സ്വര്‍ണ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതായും കോടതി വ്യക്തമാക്കി. 30 കിലോ സ്വര്‍ണ്ണമുള്ള വിഗ്രഹങ്ങളെ ചെമ്പ് പാളി എന്നു രേഖപ്പെടുത്തിയതും, 40 വര്‍ഷത്തെ വാറണ്ടിയുണ്ടായിട്ടും 2024-ല്‍ പാളികള്‍ ഇളകിയതും കോടതിയുടെ നിരീക്ഷണത്തിലാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment