Saturday, July 25, 2026
Kerala News

പിഎം ശ്രീ; സിപിഐയെ അവഗണിക്കില്ലെന്ന് എംഎ ബേബി

പിഎം ശ്രീ; സിപിഐയെ അവഗണിക്കില്ലെന്ന് എംഎ ബേബി



തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ കുറിച്ചുള്ള സിപിഐയുടെ വിയോജിപ്പില്‍ പ്രതികരിച്ച് സിപിഐ(എം) ജനറല്‍ സെക്രട്ടറി എം. എ. ബേബി. വിഷയത്തില്‍ എല്‍ഡിഎഫ് തീരുമാനം എടുക്കുമെന്നും സിപിഐയെ ഒരിക്കലും അവഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയം (NEP) എല്‍ഡിഎഫ് ഒരിക്കലും അംഗീകരിക്കില്ല. പക്ഷേ, നയം അംഗീകരിക്കാതെ തന്നെ പദ്ധതിയുടെ ഗുണങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കുകയാണ്. അതിനാണ് ശ്രമം, - എം. എ. ബേബി പറഞ്ഞു. എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കിയ ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദം ശക്തമാകുന്നതിനിടെ സിപിഐയെ പരിഹസിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. പദ്ധതിയോടുള്ള സിപിഐയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് എന്ത് സിപിഐ? എന്നായിരുന്നു ഗോവിന്ദന്റെ പുച്ഛം കലര്‍ന്ന പ്രതികരണം.

പക്ഷേ, വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. നാളെ തുടങ്ങുന്ന സിപിഐ നേതൃയോഗങ്ങളില്‍ പിഎം ശ്രീ വിവാദം പ്രധാന ചര്‍ച്ചാവിഷയമായിരിക്കും. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ഉയരാന്‍ സാധ്യതയുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment