ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതി സ്വമേധയാ പുതിയ കേസ് എടുക്കും. നിലവിലുള്ള കേസിനോടൊപ്പം ഗൂഢാലോചന സംബന്ധിച്ച അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി. നിലവിലുള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍സും കക്ഷികളായതിനാല്‍, പുതിയ കേസില്‍ ഇവരെ ഒഴിവാക്കിയാണ് നടപടിയെടുക്കുന്നത്.
സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നിര്‍ദേശം നല്‍കി. അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിച്ചത്.
എസ്‌ഐടിയിലെ എസ്പി എസ്. ശശിധരനെ കോടതിയില്‍ ഹാജരാക്കി, അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ഹൈക്കോടതി വിശദാംശങ്ങള്‍ തേടി. ഉദ്യോഗസ്ഥര്‍ നിലവിലെ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന നടന്നതായാണ് സൂചനയെന്ന് കോടതി നിരീക്ഷിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment