പാലക്കാട് : അട്ടപ്പാടിയില്‍ കൃഷിസ്ഥലത്ത് കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (55)യാണ് മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതില്‍ നിരാശയിലായാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇന്ന് ഉച്ചയോടെയാണ് കൃഷിസ്ഥലത്ത് കൃഷ്ണസ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസമായി തണ്ടപ്പേര് ലഭിക്കാനായി വില്ലേജ് ഓഫീസില്‍ നിരന്തരം കയറി ഇറങ്ങിയിരുന്നുവെന്ന് കുടുംബം പറയുന്നു.
സംഭവത്തില്‍ കാലതാമസം സംഭവിച്ചിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ തുടരുകയാണെന്നും റവന്യൂ വകുപ്പ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment