Saturday, July 25, 2026
Kerala News

അര്‍ജുന്റെ ആത്മഹത്യ: അധ്യാപികയ്ക്കെതിരെ പുതിയ ആരോപണവുമായി കുടുംബം

അര്‍ജുന്റെ ആത്മഹത്യ: അധ്യാപികയ്ക്കെതിരെ പുതിയ ആരോപണവുമായി കുടുംബം




പാലക്കാട്: പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ അര്‍ജുനിന്റെ ആത്മഹത്യയില്‍ അധ്യാപികയ്ക്കെതിരെ കൂടുതല്‍ പരാതികളുമായി കുടുംബം രംഗത്ത്. അര്‍ജുനെ ഒരുവര്‍ഷത്തിന് മുന്‍പ് തന്നെ ക്ലാസ് ടീച്ചര്‍ മര്‍ദിച്ചതായും, അത് മൂലം മുറിവേറ്റതിന്റെ തെളിവുകള്‍ ഉണ്ടെന്ന് അര്‍ജുന്റെ പിതാവ് ബി. ജയകൃഷ്ണന്‍  പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികളില്‍ നിന്നും ലഭിച്ച സന്ദേശങ്ങളെ അടിസ്ഥാനമാക്കി അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം വ്യക്തമാക്കി. ഈ സംഭവത്തിന് ശേഷം, കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്ററെയും ആരോപണവിധേയയായ അധ്യാപികയെയും സ്‌കൂള്‍ മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാര്‍ക്കെതിരെ അന്വേഷണം നടത്തിയ ശേഷം നടപടികള്‍ സ്വീകരിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നതായും അറിയിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment