തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. മാധ്യമങ്ങളാണ് അഭിപ്രായ വ്യത്യാസത്തിന്റെ കഥ സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സുധാകരന്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അഭിമാനമാണെന്നും, അദ്ദേഹത്തിന് വിമര്‍ശനാവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജി. സുധാകരന്‍ ആലപ്പുഴയിലെ പ്രമുഖ നേതാവാണ്. പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചതായി കേള്‍ക്കുന്നു. അത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും, സജി ചെറിയാന്‍ പറഞ്ഞു.
സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയെന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. അദ്ദേഹം ഇന്നും ഞങ്ങളിലൊരാളാണ്. ഞങ്ങളെക്കാള്‍ വലിയ പാര്‍ട്ടിക്കാരനാണ് സുധാകരന്‍. മാധ്യമങ്ങളാണ് അദ്ദേഹത്തെ പാര്‍ട്ടിക്കെതിരായ രീതിയില്‍ ചിത്രീകരിക്കുന്നത്. അത് അവസാനിപ്പിക്കണം. സുധാകരന്‍ മരണംവരെ സിപിഎമ്മിന്റെ ഭാഗമായിരിക്കും, സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment