Saturday, July 25, 2026
Kerala News

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധന; 200 രൂപ കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം

 സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധന; 200 രൂപ കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. 200 രൂപയുടെ വര്‍ധനയ്ക്കുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ ലഭിക്കുന്നത് 1600 രൂപയാണ്. വര്‍ധനയ്ക്ക് ശേഷം പെന്‍ഷന്‍ തുക 1800 രൂപയാകും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്താമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വര്‍ധന വൈകാന്‍ കാരണം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇടക്കാലത്ത് ആറുമാസത്തെ കുടിശ്ശിക നല്‍കി തീര്‍ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുടിശ്ശിക തീര്‍ത്തതോടൊപ്പം പെന്‍ഷന്‍ വര്‍ധനയും നടപ്പാക്കാനാണ് ധനവകുപ്പിന്റെ പദ്ധതി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment