ശബരിമല സ്വര്‍ണ്ണപ്പാളി കവര്‍ച്ച കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ബെംഗളൂരു സ്വദേശി കല്‍പേഷ്, സ്‌പോണ്‍സര്‍ ആയ നാഗേഷ്, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ പിടികൂടിയാല്‍ അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കും.
സ്വര്‍ണ്ണ കവര്‍ച്ചാ ഗൂഢാലോചനയില്‍ പങ്കെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെയും തട്ടിപ്പ് സംഘത്തിലെയും പതിനഞ്ചോളം പേരുടെ വിവരങ്ങള്‍ പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നോ നാളെയോ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലേക്ക് തെളിവെടുപ്പിനായി കൊണ്ട്‌പോകും. സസ്‌പെന്‍ഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെയും ഉടന്‍ ചോദ്യം ചെയ്യും.
സ്വര്‍ണപാളിയിലെ സ്വര്‍ണം കൈക്കലാക്കിയത് മാത്രമല്ല, ശബരിമല ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ചും ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയത് വന്‍ തട്ടിപ്പാണ്. ചൈന്നെക്ക് പുറമെ ബംഗളൂരുവിലും പണപ്പിരിവ് നടത്തി. സ്വര്‍ണം പൂശിയ ശേഷം വാതില്‍ ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ച് പണപ്പിരിവ് നടത്തിയെന്നാണ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. വ്യവസായികള്‍ ഉള്‍പ്പടെ നിരവധി പേരില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും പണം വാങ്ങി.
Comments
No comments yet. Be the first to comment!
Leave a Comment